നന്ദി.. കലയും ജീവിതവും കൈകോര്‍ക്കുന്ന പരുതൂരിന്റെ മണ്ണില്‍ ഒരു കലോത്സവത്തിനുകൂടി തിരശ്ശീലവീണു. നാട്ടുകാരും ജനപ്രതിനിധികളും വ്യാപാരിസുഹൃത്തുക്കളും അദ്ധ്യാപകരും ഒത്തൊരുമിച്ച് കുട്ടികളുടെ കലാമേള ഉത്സവമാക്കി.. എല്ലാവര്‍ക്കും നന്ദി... അരങ്ങില്‍ വസന്തമൊരുക്കിയ കലാപ്രതിഭകള്‍ക്ക് അഭിവാദനങ്ങള്‍.. മത്സരങ്ങള്‍ക്കപ്പുറം ജീവിതത്തിലാകെ തെളിച്ചം പകരട്ടെ, ഈ ഉത്സവം.. ആശംസകളോടെ, പ്രോഗ്രാംകമ്മിറ്റി

Sunday 17 November 2013

വേദികളുടെ വിവരങ്ങള്‍

കേരളസ്കൂള്‍കലോത്സവം 2013-14
പട്ടാമ്പി ഉപജില്ല - നവംബര്‍ 19,20,21,22
പരുതൂര്‍ഹയര്‍സെക്കണ്ടറിസ്കൂള്‍, പള്ളിപ്പുറം

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചിരിക്കുന്നു. 
വൈകാരികതകള്‍ക്കപ്പുറം മലയാളം ജീവിതത്തിന്റെ ഭാഗമാകുമ്പോഴേ ഈ പദവി അര്‍ത്ഥപൂര്‍ണ്ണമാവൂ.. പ്രസിദ്ധമായ ചില മലയാളപുസ്തകങ്ങളുടെ പേരുകളാണ് കലോത്സവവേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇവയോരോന്നും ഓര്‍മ്മിപ്പിക്കുന്നത് ഭാഷയുടെ സമ്പന്നമായ പാരമ്പര്യത്തേയും വര്‍ത്തമാനത്തേയുമാണ്....

    വേദി - 1 - ഗീതാഞ്ജലി                                        വേദി - 11 - അമ്മമലയാളം
    വേദി - 2 - ഇന്ദുലേഖ                                          വേദി - 12 - നളിനകാന്തി
    വേദി - 3 - വീണപൂവ്                                          വേദി - 13 - തിരനോട്ടം
    വേദി - 4 - നാലുകെട്ട്                                         വേദി - 14 - പുഷ്പവാടി
    വേദി - 5 - അറബിപ്പൊന്ന്                                   വേദി - 15 - ശബ്ദതാരാവലി
    വേദി - 6 - ബാല്യകാലസഖി                                 വേദി - 16 - സൂര്യകാന്തി                              
    വേദി - 7 - കല്ല്യാണസൗഗന്ധികം                           വേദി - 17 - മാമ്പഴം
    വേദി - 8 - ശ്യാമമാധവം                                      വേദി - 18 - കളിവാനം
    വേദി - 9 - സാകേതം                                         വേദി - 19 - വര്‍ണ്ണരാജി
    വേദി - 10 -ജീവിതപ്പാത                                      വേദി -20 - അഗ്നിസാക്ഷി



1 comment: